Headlines
Loading...
സ്വര്‍ണത്തിന് വീണ്ടും വിലയിടിവ്; രണ്ടാഴ്ചകൊണ്ട് പവന് കുറഞ്ഞത് 3,440 രൂപ

സ്വര്‍ണത്തിന് വീണ്ടും വിലയിടിവ്; രണ്ടാഴ്ചകൊണ്ട് പവന് കുറഞ്ഞത് 3,440 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 38, 560 രൂപയായി. 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4820 രൂപയാണ് ഗ്രാമിന്റെ വില. 
നാലുദിവസമായി 38,880 രൂപയില്‍തുടര്‍ന്ന വിലയാണ് വീണ്ടും കുറഞ്ഞത്. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,440 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്. 
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,933.37 ഡോളറായി കുറഞ്ഞു. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്. 
യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനങ്ങളും വന്‍തോതിലുള്ള ലാഭമെടുപ്പുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.