kerala News
സ്പീക്കർ സഭയുടെ അന്തസ് കളഞ്ഞു, മാറിനിൽക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഒരു ദിവസത്തെ കാര്യപരിപാടിക്കായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ നിരത്തിയ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, അദാനി ഒത്തുകളി, പ്രളയഫണ്ട് തട്ടിപ്പ്, പിന്‍വാതില്‍ നിയമനം. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍ രാജിവെക്കുക എന്നാവശ്യപ്പെടുന്ന ബാനറാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. വി.ഡി. സതീശന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നല്‍കിയിട്ടുണ്ട്. 10 മണിക്കാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുക.
അതേസമയം സ്പീക്കര്‍ക്കെതിരായ പ്രമേയവും പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ട്. ഗുരുതരമായ ആക്ഷേപമാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം സഭയ്ക്ക് അപകീര്‍ത്തികരമാണെന്നും നിയമസഭയുടെ അന്തസിനും ഔന്യത്വത്തിനും മാന്യതയ്ക്കും നിരക്കാത്തതാണ് ആ ബന്ധം. അതിനാല്‍ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങാതെ സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കുക എന്നത് സഭയുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.
15 ദിവസത്തെ നോട്ടീസ് നൽകിയല്ല സഭ വിളിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ വാദങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ട്. ഗുരുതരമായ ആക്ഷേപമാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള വ്യക്തിപരമായ ബന്ധം സഭയ്ക്ക് അപകീര്‍ത്തികരമാണെന്നും നിയമസഭയുടെ അന്തസിനും ഔന്യത്വത്തിനും മാന്യതയ്ക്കും നിരക്കാത്തതാണ് ആ ബന്ധം. സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങാതെ സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കുക എന്നത് സഭയുടെ അവകാശമാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രമേയം ചര്‍ച്ചക്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ സ്പീക്കര്‍ കസേരയില്‍ നിന്ന മാറി സഭയില്‍ ഇരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ക്കെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി സഭാ സമ്മേളനം ക്രമപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.