News update
നീലേശ്വരത്ത് നഗരസഭാ കൗൺസിലറുൾപെടെ 15 പേർക്ക് കോവിഡ്
നീലേശ്വരം: നഗരസഭാ കൗൺസിലർ ഉൾപ്പെടെ പതിനഞ്ചു പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങിയേക്കും. ജില്ലാ ബാങ്ക് സായാഹ്നശാഖ ജീവനക്കാരനും നഗരസഭാ കൗൺസിലറുമായ വ്യക്തിക്കും ചീമേനിയിലെ അഞ്ച് പോലീസ് ഉദ്യോസ്ഥർ ഉൾപ്പെടെയുള്ളവർക്കുമാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം സ്രവ പരിശോധന നടത്തിയവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് അടിയന്തിര നഗരസഭാ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ജില്ലാ ബാങ്ക് സായാഹ്നശാഖ അടച്ചുപൂട്ടാൻ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കൗൺസിലറുടെ മകനും കോവിഡ് പോസിറ്റീവായിരുന്നു.