kerala News
ഇത് മാന്യമായ അവസരം; ചെന്നിത്തലക്ക് ഇന്നും ആവശ്യപ്പെടാനുള്ളത് മുഖ്യമന്ത്രിയുടെ രാജി

സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ സാഹചര്യത്തിൽ എൽ ഡി എഫ് ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കണം. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന സ്വർണക്കടത്തിനെ കുറിച്ച് അന്വേഷിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. എന്നാൽ പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പ്രതികളെ സംരക്ഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നിന് കേരളത്തിലെ യുഡിഎഫ് എംപിമാരും എംഎൽഎമാരും അവരവരുടെ വീടുകളിൽ സത്യാഗ്രം ഇരിക്കും. ആഗസ്റ്റ് പത്തിന് പഞ്ചായത്ത് അംഗങ്ങൾ സത്യാഗ്രഹം ഇരിക്കും. സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോകുന്നത് യുഡിഎഫ് അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു