covid update
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാക്കനാട് കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം കാക്കനാട് കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കന്യാസ്ത്രീകളടക്കം 139 പേരാണ് മഠത്തിൽ കഴിയുന്നത്. ഇവരിൽ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 കിടപ്പ് രോഗികളും മഠത്തിലുണ്ട്. മഠത്തെ ക്ലോസ്ഡ് ക്ലസ്റ്ററായി മാറ്റിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നത്. 139 അന്തേവാസികൾക്കും കഴിഞ്ഞ ദിവസം ആന്റിജൻ പരിശോധന നടത്തിയിരുന്നു.