covid update
ചെമ്മനാട്ടും ആശങ്കയിൽ ഇന്നലെ സ്ഥിരീകരിച്ച ആറ് കേസുകളിൽ അഞ്ചും സമ്പർക്കത്തിലൂടെ. 100 പേർക്ക് ഇന്ന് റാപ്പിഡ് ടെസ്റ് നടത്തി 250 പേരെ കിടത്തിച്ചികിത്സിക്കാൻ ജില്ലയിലെ ആദ്യത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പരവനടുക്കത്ത് തുടങ്ങി
കർണാടകയിൽനിന്നെത്തി നിരീക്ഷണത്തിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചയാളുടെ ഭാര്യ, രണ്ട് കുട്ടികൾ, ഈ മാസം 12-ന് കോവിഡ് സ്ഥിരീകരിച്ച ചെർക്കളയിലെ ഹോട്ടൽ ജീവനക്കാരന്റെ മകൻ, ഇയാളുടെ സഹോദരന്റെ മകൾ എന്നിവരാണിവർ. ശ്രീലങ്കയിൽനിന്നുവന്ന് കളനാട്ടെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിലുണ്ടായിരുന്ന കീഴൂർ സ്വദേശിയാണ് കോവിഡ് സ്ഥിരീകരിച്ച ആറാമത്തെയാൾ. പഞ്ചായത്തിലെ 23 വാർഡുകളും ചൊവാഴ്ചവരെ അടച്ചിട്ടിരിക്കയാണ്,
ചെമ്മനാട് ഗ്രാമ പഞ്ചായത്തിലുള്ള
100 പേർക്ക് ഇന്ന് റാപിഡ് ടെസ്റ്റ് നടത്തി
പരവനടുക്കത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനും തുടക്കമായി
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ചെമ്മനാട് പരവനടുക്കത്തുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിലെ രണ്ട് ഹോസ്റ്റൽ ബ്ലോക്കുകളിൽ 250 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ജില്ലയിലെ ആദ്യത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങി. ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ട്രീറ്റ്മെന്റ് സെന്ററായിട്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുക.
വിവിധ യുവജന സംഘടനകളുടെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് രണ്ടുദിവസത്തിനുള്ളിൽ ചികിത്സാകേന്ദ്രത്തിന് ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കിയത്. ചികിത്സാകേന്ദ്രത്തിലേക്ക് ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽനിന്ന് ജോലി ക്രമീകരണ അടിസ്ഥാനത്തിൽ നിയമിച്ചു.
ചട്ടഞ്ചാൽ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സി.എം. കായിഞ്ഞിക്കാണ് സി.എഫ്.എൽ.ടി.സി. നോഡൽ ഓഫീസറുടെ ചുമതല. ഒരുക്കങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതിവാമൻ, സി.എഫ്.എൽ.ടി.സി. ജില്ലാ നോഡൽ ഓഫീസർ ഡോ. റിജിത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഒരു പ്രദേശം കണ്ടെയ്‌മെൻറ് സെൻററായി പ്രഖ്യാപിച്ചാൽ അവിടത്തെ രോഗികളെ ഇവിടെ എത്തിച്ച് ചികിത്സ നൽകും. ഹൈറിസ്ക് വിഭാഗത്തിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നാൽ പ്രത്യേക സൗകര്യവും ഉണ്ടാകും. സമ്പർക്കമേഖലകളിലെ ആളുകളിൽ ഇവിടെ റാപ്പിഡ് ആന്റിജൻ പരിശോധനയും നടത്തുന്നുണ്ട്.