Headlines
Loading...
കോവിഡ് പ്രതിരോധം: അധ്യാപകർക്ക് ജോലി റേഷൻ കടയിലും; കണ്ണൂരിൽ ഉത്തരവ് ഇറങ്ങി

കോവിഡ് പ്രതിരോധം: അധ്യാപകർക്ക് ജോലി റേഷൻ കടയിലും; കണ്ണൂരിൽ ഉത്തരവ് ഇറങ്ങി


കൊച്ചി:  സ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ റേഷൻ കടയിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂരിൽ കലക്ടറുടെ ഉത്തരവ്. കോവിഡ് – 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവുകൾ നഗരസഭകൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്കും അയച്ചു കഴിഞ്ഞു. ഉത്തരവു പ്രകാരം അധ്യാപകരെ  റേഷൻ കടകളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച മുതൽ തന്നെ നടപ്പാക്കാനാണ് നിർദേശം.

ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ സൗജന്യ റേഷൻ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷൻ റേഷൻ ഉപഭോക്താക്കൾക്ക് ഈ സാധനങ്ങൾ സൗജന്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഹോം ഡെലിവറി നടത്തേണ്ടത്.ഓരോ റേഷൻ കടകളും നിലനിൽക്കുന്ന പ്രദേശത്തെ അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള നിർദേശം. കിറ്റുകൾ വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ മാത്രം ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്. ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോൾ കാർഡ് ഉടമകളിൽ നിന്ന് ഇവർ യാതൊരു പ്രതിഫലവും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈഓഫിസർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതലയെന്നും ഉത്തരവിൽ പറയുന്നു. അധ്യാപകരെ കോവിഡ് – 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണം കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ നടപ്പാക്കിയിരുന്നു. ചെക്പോസ്റ്റുകളിലും മറ്റുമായിരുന്നു അവിടെ അധ്യാപകരെ ജോലിക്ക് നിയോഗിച്ചത്. വയനാട് ജില്ലയിലും ചെക്പോസ്റ്റുകളിൽ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.