കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല.
തിരുവനന്തപുരം∙ കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. രാവിലെ ഏഴു മുതല്‍ രാത്രി രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കാം. കണ്ടെയ്ന്‍മെന്റ് സോണില്‍ അത്യാവശ്യവാഹനങ്ങള്‍ മാത്രം ഓടിക്കാം. അവശ്യസര്‍വീസിന് നിയന്ത്രണങ്ങള്‍ ബാധകമല്ല. മൂന്നാംഘട്ടത്തിൽ അത്തരത്തിലുള്ള നിയന്ത്രണമില്ലെന്ന് സർക്കാർ അറിയിച്ചു.
ഇക്കാര്യത്തിൽ പൊലീസിനിടയിൽ അവ്യക്തത നിലനിന്നിരുന്നു. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇന്നലെ പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.


