Headlines
Loading...
എസ്.എഫ്.ഐ തിരുത്തണമെന്ന് ആവര്‍ത്തിച്ച് ബിനോയ് വിശ്വം cpi state secretary against sfi

എസ്.എഫ്.ഐ തിരുത്തണമെന്ന് ആവര്‍ത്തിച്ച് ബിനോയ് വിശ്വം cpi state secretary against sfi

എസ്.എഫ്.ഐ തിരുത്തണമെന്ന് ആവര്‍ത്തിച്ച് ബിനോയ് വിശ്വം. എസ്.എഫ്.ഐയുടെ ചോര കുടിക്കാന്‍ താനും അനുവദിക്കില്ല. എ.കെ. ബാലന്‍ തന്നെ വിമര്‍ശിക്കില്ലെന്നും അതാണ് ഞാനും ബാലനും തമ്മിലുള്ള ബന്ധംമെന്നും ബിനോയ് വിശ്വം  വ്യക്തമാക്കി.

എസ്എഫ്ഐക്കെതിരെയും സിപിഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ മറുപടിയുമായിട്ടായിരുന്നു എകെ ബാലന്‍ രംഗത്തെത്തിയത്. എസ്.എഫ്.ഐയും സി.പി.എമ്മും വഴിയില്‍ കെട്ടിയ ചെണ്ടയല്ലെന്നും തിരുത്തേണ്ടത് തിരുത്താന്‍ എസ്.എഫ്.ഐക്ക് കഴിയുമെന്നും എ.കെ.ബാലന്‍ പറഞ്ഞു. മുന്നണിക്കുള്ളിലുള്ള ആളായാലും എസ്.എഫ്.ഐയുടെ രക്തം കുടിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐയുടേത് പ്രാകൃതരീതിയാണ്. ശൈലി തിരുത്തിയേ തീരൂ. ഇത് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ രീതിയല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ എസ്.എഫ്.ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അര്‍ഥം അറിയില്ല. തിരുത്തിയില്ലെങ്കില്‍ എസ്.എഫ്.ഐ, ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം തുറന്നടിച്ചു