Headlines
Loading...
എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍: ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു; സിപിഎം -ആര്‍എസ്എസ് ബന്ധം ആരോപിച്ച് പ്രതിപക്ഷം cpim rss

എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍: ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു; സിപിഎം -ആര്‍എസ്എസ് ബന്ധം ആരോപിച്ച് പ്രതിപക്ഷം cpim rss

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.

ജസ്റ്റിസ് മണി കുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആയി നിയമിച്ചതിനെതിരെ രമേശ് ചെന്നിത്തല. സിപിഎം -ആര്‍എസ്എസ് ബന്ധത്തിന്റെ പുതിയ തെളിവാണിത്. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള സ്പ്രിങ്ക്‌ളര്‍ അടക്കമുള്ള എല്ലാ പരാതികളിലും പരിഗണിച്ച ബഞ്ചിലെ ജഡ്ജിയാണ് മണി കുമാര്‍. നേരത്തെ മണികുമാറിനെ കമ്മീഷന്‍ ചെയര്‍മാനാക്കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ ഇപ്പോള്‍ പെട്ടെന്ന് ഒപ്പിടാന്‍ കാരണമെന്താണെന്ന് അന്വേഷിക്കണം എന്ന് രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതില്‍ തടസ്സമില്ല. 2023 ഏപ്രില്‍ 24നാണ് എസ് മണികുമാര്‍ കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചത്.

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. ജഡ്ജിയായിരുന്ന മണികുമാര്‍ 2019 ഒക്ടോബര്‍ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്