Headlines
Loading...
'വാഗ്ദാനം മോദി മറന്നു'; ബജറ്റില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് Congress against Budget

'വാഗ്ദാനം മോദി മറന്നു'; ബജറ്റില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് Congress against Budget

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നുമില്ലെന്ന് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രം പാലിച്ചില്ലെന്ന് മലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം മോദി മറന്നു. ജനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച 15 ലക്ഷം രൂപ എവിടെ പോയി. മുന്‍ യുപിഎ സര്‍ക്കാരുകളെ കുറ്റം പറയുന്ന മോദി സര്‍ക്കാര്‍ വിലക്കയറ്റത്തെ കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്നും ഖര്‍ഗെ ചോദിച്ചു. പട്ടികജാതി-പട്ടികവര്‍ഗ എന്ന പ്രയോഗം തന്നെ ആലങ്കാരികമായി മാറി കഴിഞ്ഞുവെന്നും ഖര്‍ഗെ വിമര്‍ശിച്ചു. കേന്ദ്ര ബജറ്റിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖര്‍ഗെ.

രാജ്യത്തിന്റെ നിര്‍മ്മാണത്തിനുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സ്ത്രീകളുടെയും കര്‍ഷകരുടെയും ശാക്തീകരണം ലക്ഷ്യമിട്ടാണ് ബജറ്റെന്നും പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച നിര്‍മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. സമൃദ്ധിയുടെ രാജ്യമായി ഇന്ത്യയെ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം രണ്ടാം അവസരത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ടിയായി ഏറ്റെടുത്തുവെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. 2047ഓടെ ഇന്ത്യയെ 'വികസിത് ഭാരത്' ആക്കുമെന്നും ധനകാര്യ മന്ത്രി പ്രസ്താവിച്ചു. 'എല്ലാവരുടെയും കൂടെ, എല്ലാവരുടെ വികസനം' എന്നതാണ് ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തിന്റെ വ്യക്തമാക്കി