Headlines
Loading...
കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നിൽ കണ്ണൂർ, തൊട്ടുപിന്നാലെ കോഴിക്കോട്

കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നിൽ കണ്ണൂർ, തൊട്ടുപിന്നാലെ കോഴിക്കോട്

കൊല്ലം: സംസ്ഥാന സ്കൂൾ കലോസവത്തിൽ കീരീട പോരാട്ടത്തിനായുളള മത്സരം കനക്കുന്നു. കലാമേളയുടെ മൂന്നാം ദിനം 871 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് 866 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. പാലക്കാട് ജില്ലയാണ് മൂന്നാമത്.

ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, ,നാടകം, ഹയർസെക്കൻഡറി വിഭാഗം കേരളനടനം, നാടോടി നൃത്തം, , കോൽക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം തുടങ്ങിവയായിരുന്നു ഇന്നത്തെ പ്രധാന മത്സരങ്ങൾ. കനത്ത മഴയെ തുടർന്ന് വേദി ഒന്നിൽ മത്സരം നിർത്തി വെയ്ക്കേണ്ടി വന്നു. സംഘനൃത്ത മത്സരത്തിനായി വേദി തിങ്ങി നിറഞ്ഞിരിക്കുമ്പോഴാണ് രസം കൊല്ലിയായി മഴ പെയ്തത്.

മത്സരച്ചൂടിനിടെ പെയ്ത കനത്ത മഴ തടസം സൃഷ്ടിച്ചു. വേദികൾക്ക് പുറത്തുണ്ടായ വെള്ളക്കെട്ട് മത്സർഥികളെയും കാണികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഗ്രീൻ റൂമിലടക്കം വെള്ളം കയറി. ഇതോടെ കുറച്ചു സമയത്തേക്ക് മത്സരം നിർത്തിവച്ചു.ജെസിബി എത്തി മണ്ണ് ഇട്ടതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്. നാലാം വേദിക്ക് പുറത്തും സമാനമായിരുന്നു സ്ഥിതി. അതേസമയം വൃന്ദവാദ്യം വേദിയിൽ ആവശ്യമായ ശബ്ദ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിഷേധങ്ങൾക്ക് കാരണമായി. വേദി മാറ്റിയാണ് പരിപാടി ആരംഭിച്ചത്