Headlines
Loading...
തമിഴ്നാട് പന്തല്ലൂരില്‍ കുട്ടിയെ കൊന്ന പുലി പിടിയില്‍

തമിഴ്നാട് പന്തല്ലൂരില്‍ കുട്ടിയെ കൊന്ന പുലി പിടിയില്‍

തമിഴ്നാട് പന്തല്ലൂരിൽ മൂന്നു വയസുകാരിയെ ആക്രമിച്ച കൊലപ്പെടുത്തിയ പുലിയെ പിടികൂടി വനംവകുപ്പ്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പുലിയെ മയക്കുവെടി വെച്ച് പിടികൂടിയത്. പുലിയെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ഉപരോധം തുടരുകയാണ് നാട്ടുകാർ.

12 മണിയോടെ പന്തല്ലൂർ അംബ്രോസ് വളവിനു സമീപത്തെ തോട്ടത്തിൽ പുലിയെ വളഞ്ഞ് വനംവകുപ്പ്. രണ്ടു മണിയോടെ ആദ്യ മയക്കുവടി. മൂന്നുമണിയോടെ പന്തല്ലൂരുകാരുടെ ഉറക്കം കെടുത്തിയ പുലി പിടിയിലായി. ജനങ്ങൾ എത്തുന്നതിനു മുൻപേ പുലിയെ സ്ഥലത്തുനിന്ന് മാറ്റിയതോടെ വീണ്ടും പ്രതിഷേധം.

വയനാട്ടിൽ നിന്നുള്ള ആർ.ആർ.ടി, വെറ്ററിനറി സംഘമാണ് പുലിയെ മയക്കുവെടി വച്ചത്. തുടർന്ന് മുതുമല കടുവാ സങ്കേതത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.