Headlines
Loading...
എസ്എഫ്‌ഐ കരിങ്കൊടി; റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍; നാടകീയ രംഗങ്ങള്‍‌ governor on road

എസ്എഫ്‌ഐ കരിങ്കൊടി; റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവര്‍ണര്‍; നാടകീയ രംഗങ്ങള്‍‌ governor on road

വീണ്ടും തെരുവില്‍ ഏറ്റുമുട്ടി ഗവര്‍ണറും എസ്എഫ്ഐയും. കൊല്ലം നിലമേലില്‍ കരിങ്കൊടി കാണിച്ച എസ്എഫ്ഐക്കാരെ നേരിടാന്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയ ഗവര്‍ണര്‍ രണ്ടുമണിക്കൂര്‍ റോഡിലിരുന്നു.  കൊട്ടാരക്കരയിലെ പരിപാടിക്ക് പോകുമ്പോഴാണ് ഗവര്‍ണര്‍ക്കുനേരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. 

റോഡിലിറങ്ങി ക്ഷോഭിച്ച ഗവര്‍ണറെ  അനുനയിപ്പിക്കാന്‍ ശ്രമിച്ച പൊലീസിനു നേരെയും ശകാരവര്‍ഷം തീര്‍ത്തു. പൊലീസാണ് കുറ്റവാളികളെന്നും നിയമലംഘകരെ സംരക്ഷിക്കുകയാണ് പൊലീസെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് റോഡരികിലിരുന്ന് പ്രതിഷേധമാരംഭിച്ചു.

പ്രധാനമന്ത്രിയെ വി‌ളിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോടും  പരാതിപ്പെട്ടു. ഗവര്‍‌ണര്‍ക്കെതിരെ പ്രതിഷേധിച്ച 17 പേര്‍ക്കെതിരെ കടുത്തവകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. എന്നാല്‍,  എഫ്ഐആറിന്‍റെ പകര്‍പ്പ് നല്‍കിയ ശേഷമാണ് പ്രതിഷേധം ഗവര്‍ണര്‍  അവസാനിപ്പിച്ചത്.