Headlines
Loading...
വടകരയിൽ അമ്മയും 2 മക്കളും കിണറ്റിൽ മരിച്ച നിലയിൽ, കുട്ടികളെ ദേഹത്ത് കെട്ടിവച്ച് ചാടിയതെന്ന് സംശയം

വടകരയിൽ അമ്മയും 2 മക്കളും കിണറ്റിൽ മരിച്ച നിലയിൽ, കുട്ടികളെ ദേഹത്ത് കെട്ടിവച്ച് ചാടിയതെന്ന് സംശയം

കോഴിക്കോട്: വടകര തിരുവള്ളൂരിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32) മക്കളായ കശ്യപ് (6) വൈഭവ്(6 മാസം) എന്നിവരാണ് മരിച്ചത്. കുട്ടികളെ ദേഹത്ത് കെട്ടി അഖില കിണറ്റിൽ ചാടിയെന്നാണ് പ്രാഥമിക വിവരം.

വീടിന് പുറത്തു പോയിരുന്ന നിധീഷ് അഖിലയെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂവരെയും കിണറ്റിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനിൽ ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)