Headlines
Loading...
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ലാത്തി വീശി പൊലീസ്

മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ലാത്തി വീശി പൊലീസ്

തിരുവന്തപുരം: ​ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻ മർദ്ദിച്ചതിനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം. മ‍ർദ്ദിച്ച ​ഉദ്യോ​ഗസ്ഥൻ സന്ദീപിന്റെ വീടിന് മുന്നിലാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധിക്കുന്നത്. ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പ്രവർത്തകർ പിരിഞ്ഞുപോകാത്തതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ഇതോടെ പ്രവർത്തകര്‍ക്ക് നേരെ വീണ്ടും പൊലീസ് ലാത്തി വീശി. പിണറായിയെ ചെരുപ്പ് മാല അണിയിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ പറഞ്ഞു. അതിശക്തസമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ ഗ്രസ് വ്യക്തമാക്കി.