മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. കല്യാണരാമന്‍, പാണ്ടിപ്പട, നന്ദനം, ഗ്രാമഫോൺ, സിഐഡി മൂസ, സീതാകല്യാണം, തിളക്കം, സൗണ്ട തോമ തുടങ്ങി ഏഴുപതിലേറെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നടി താരാ കല്യാണ്‍ മകളാണ്. ഭൗതികദേഹം പൂജപ്പുര മുടവന്‍മുകളിലെ താരാകല്യാണിന്റെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്.