Headlines
Loading...
ഇസ്രയേലിനെ വെള്ളപൂശരുത്’; പലസ്തീന് പടുകൂറ്റന്‍ ഐക്യദാര്‍ഢ്യവുമായി ലീഗ് റാലി

ഇസ്രയേലിനെ വെള്ളപൂശരുത്’; പലസ്തീന് പടുകൂറ്റന്‍ ഐക്യദാര്‍ഢ്യവുമായി ലീഗ് റാലി

പലസ്തീന് പടുകൂറ്റന്‍ ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് മുസ്‍ലിം ലീഗിന്‍റെ റാലി. കോഴിക്കോട് കടപ്പുറം നിറഞ്ഞു കവിഞ്ഞ ജനസാഗരം പരിപാടിക്ക് ഒഴുകിയെത്തി. കേന്ദ്രസര്‍ക്കാര്‍ ഇസ്രയേലിനെ വെള്ളപൂശുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ റാലി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ഇസ്രയേലിനെ പിന്തുണയ്ക്കുന്നവര്‍ ഭീകരതയുടെ കൂട്ടുപിടിക്കുന്നവരാണ്. ലോകത്തെ ഏറ്റവും വലിയ ഭീകരരാഷ്ട്രം ഇസ്രയേലാണ്. വാജ്പേയി പോലും പലസ്തീന്‍ അനുകൂല നിലപാടാണ് എടുത്തത്. അതുപോലും ഇന്നത്തെ ബിജെപി സര്‍ക്കാര്‍ തള്ളിക്കളയുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. 

ഇത് മുസ്‍ലിം വിഷയമല്ല, മനുഷ്യാവകാശത്തിന്‍റെ പ്രശ്നമാണെന്ന് ശശി തരൂര്‍ പറഞ്ഞു. യുദ്ധനിയമങ്ങള്‍ പോലും ഇസ്രയേല്‍ ലംഘിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രാര്‍ഥനയും ഐക്യദാര്‍ഢ്യവുമാണ് നമ്മുടെ ആയുധമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.