Headlines
Loading...
നവരാത്രി ആഘോഷങ്ങൾക്കായി ബാലസഭയുടെ ചെണ്ടുമല്ലിക

നവരാത്രി ആഘോഷങ്ങൾക്കായി ബാലസഭയുടെ ചെണ്ടുമല്ലിക

കോളിയടുക്കം:  
നവരാത്രി ആഘോഷങ്ങൾക്ക് വർണപ്പൊലിമ നൽകാൻ ബാലസഭ കുട്ടികളൊരുക്കിയ ചെണ്ടുമല്ലിക കൃഷിയുടെ വിളവെടുപ്പ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ നിർവ്വഹിച്ചു. അണിഞ്ഞ യിലെ ബാലസഭ കുട്ടികളുടെ നേതൃത്വത്തിലാണ് അഞ്ച് സെന്റ് സ്ഥലത്ത് ചെണ്ടുമല്ലിക കൃഷി ചെയ്തത്. കഴിഞ്ഞ വർഷവും കുട്ടികൾ ഇവിടെ പൂകൃഷി ചെയ്തിരുന്നു. സി ഡി എസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ശംസുദ്ദിൻ തെക്കിൽ, ടി.ജാനകി, ബാലസഭ ആർ പി രാജൻ കെ പൊയിനാച്ചി എഡിഎസ് ഭാരവാഹികളായ വി.പ്രസീജ, അംബിക, സുഷമ,ശശികല തുടങ്ങിയവരും ബാലസഭ കുട്ടികളും സംബന്ധിച്ചു.