Headlines
Loading...
ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് പാരിതോഷികം; പ്രഖ്യാപിച്ച് മന്ത്രിസഭ

ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് പാരിതോഷികം; പ്രഖ്യാപിച്ച് മന്ത്രിസഭ

ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് 25 ലക്ഷം രൂപവീതവും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം വീതവും വെങ്കല മെഡല്‍ നേടിയവര്‍ക്ക് 12.5 ലക്ഷം രൂപവീതവുമാണ് സമ്മാനമായി നല്‍കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മെഡല്‍ വേട്ടയില്‍ രാജ്യം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ 12 മെഡലുകളാണ് മലയാളി താരങ്ങള്‍ നേടിയത്. ആറുപേര്‍ സ്വര്‍ണവും അഞ്ചുപേര്‍ വെള്ളിയും ഒരാള്‍ വെങ്കലവും നേടിയിരുന്നു.