Headlines
Loading...
ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ കസ്റ്റഡിയില്‍

ആലുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചയാള്‍ കസ്റ്റഡിയില്‍

ആലുവയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം വച്ച്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആലുവ എടപ്പുറം ചാത്തന്‍പുരത്തെ വാടകവീട്ടില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ എട്ടുവയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീ‍‍ഡിപ്പിച്ചത്.


കൊടും കൃത്യം നടത്തിയ കൊടുംകുറ്റവാളിയെ ആലുവ പുഴയില്‍ നിന്ന് പൊലീസ് പിടികൂടിയത് നാട്ടുകാരുടെ കൂടി സഹായത്തോടെ. മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം കാട്ടില്‍ ഒളിച്ചിരുന്ന ക്രിസ്റ്റില്‍‍ പൊലീസിനെ കണ്ട് പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. പിറകെ പൊലീസും പ്രദേശവാസികളായ രണ്ട് പേരും കൂടി ചാടി. കൊടും കുറ്റവാളിയാണെങ്കിലും നീന്തല്‍ അറിയാത്തത് പ്രതിക്ക് പ്രതികൂലമായി. ഒടുവില്‍ പൊലീസിന് മുന്‍പില്‍ കീഴടങ്ങേണ്ടി വന്നു


ചാത്തന്‍പുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീടിന്റെ മുന്‍വശത്തെ കതക് ജനല്‍ വഴി തുറന്ന് സ്വീകരണമുറിയില്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം കിടന്നുറങ്ങിയെ എട്ടുവയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ഈ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും പ്രതി കൈക്കല്ലാക്കിയിരുന്നു. കുട്ടിയുടെ കരച്ചില്‍കേട്ട് തിരച്ചിലിനിറങ്ങിയ സമീപവാസികളാണ് കുട്ടിയെ കണ്ടെത്തിയത്

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സര്‍ക്കാര്‍ അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയും അനുവദിച്ചു.