kerala
തിരിച്ചടി: പി.വി.അന്വറിന്റെ 15 ഏക്കര് ഭൂമി കണ്ടുകെട്ടാമെന്ന് ലാന്ഡ് ബോര്ഡ്
പി വി അൻവർ എംഎൽഎയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുമായി താമരശ്ശേരി ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേടുകൾ നടത്തിയെന്നാണ് ലാൻഡ് ബോർഡ് ഓതറൈസ്ഡ് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. താലൂക്ക് ലാൻഡ് ബോർഡിനെ തെറ്റിദ്ധരിപ്പിക്കാൻ പി വി അൻവർ നിയമവിരുദ്ധമായി രേഖ നിർമ്മിച്ചു.
കക്കാടംപൊയിലിലെ പാർക്കിന് വേണ്ടിയുള്ള ഭൂ ഉടമ്പടി പി വി അൻവറും ഭാര്യ ഷീജ അൻവറും തമ്മിലാണ്. എന്നാൽ സ്റ്റാംപ് പേപ്പർ വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിൽ ആണെന്നും കണ്ടെത്തി. ഇത് സ്റ്റാമ്പ് നിയമത്തിനു വിരുദ്ധമാണ്. പിവി അൻവറിന്റെ കൈവശമുള്ള 15 ഏക്കർ ഭൂമി കണ്ടു കെട്ടാം എന്നും ലാൻഡ് ബോർഡ് വ്യക്തമാക്കി.