kerala
അമല്‍ജ്യോതിയില്‍ വീണ്ടും സംഘര്‍ഷം; വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ട്
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം ശക്തം. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്നും ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റണമെന്നും അടക്കമുള്ള ആവശ്യങ്ങള്‍ മാനേജ്മെന്റ് നിരാകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായത്. മാനേജ്മെന്റ് ആവശ്യങ്ങളോട് പ്രതികരിച്ചില്ലെന്നും കള്ളം പറയുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. രാവിലെ കെ.എസ്.യു , എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളും സംഘര്‍ഷത്തിലെത്തിയിരുന്നു.