Headlines
Loading...
ലോക ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്; യുഎന്‍ റിപ്പോര്‍ട്ട്

ലോക ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത്; യുഎന്‍ റിപ്പോര്‍ട്ട്

ജനീവ: ന്യൂഡല്‍ഹി: ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ ലോകജനസംഖ്യാ ഡാഷ്‌ബോര്‍ഡ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 1.428 ബില്യണ്‍ ആണ്. 1.425 ബില്യണ്‍ ആണ് ചൈനയുടെ ജനസംഖ്യ.അമേരിക്കയാകും ജനസംഖ്യയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2023 പകുതിയോടെ 34 കോടി ജനസംഖ്യയാണ് പ്രതീക്ഷിക്കുന്നത്. 2023 ഫെബ്രുവരി വരെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നു.2011 മുതല്‍ ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ച 1.2 ശതമാനമാണ്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. അതേസമയം 2011 മുതല്‍ സെന്‍സസ് നടത്തിയിട്ടില്ല എന്നതിനാല്‍ ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. 2021ല്‍ നടക്കേണ്ട സെന്‍സസ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈകുകയായിരുന്നു.