Headlines
Loading...
‘സോറി സംഘികളേ, ഇത് ഞങ്ങളുടെ കഥയല്ല’; കേരള സ്‌റ്റോറിക്ക് അതിരൂക്ഷ വിമർശനം

‘സോറി സംഘികളേ, ഇത് ഞങ്ങളുടെ കഥയല്ല’; കേരള സ്‌റ്റോറിക്ക് അതിരൂക്ഷ വിമർശനം

ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച് വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയിലറിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഒരു മലയാളി എന്ന നിലയിൽ കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ഈ സിനിമയെ അംഗീകരിക്കാൻ കഴിയില്ല എന്നാണ് ഭൂരിഭാഗം പേരും സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. ഇതിനിടയിൽ സിനിമയുടെ ട്രെയിലറിനെ രൂക്ഷമായ രീതിയിൽ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ഇത് ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല.. ഇത് സംഘപരിവാര്‍ ഭാവനയില്‍ ആഗ്രഹിക്കുന്ന കേരളമാണ് എന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ; 

സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്.

പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ  ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോ?

ഇരുപത് വർഷങ്ങൾക്ക് കൊണ്ട് ഇതൊരു മുസ്‌ലിം രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനനന്ദന്റെ വർഗ്ഗീയ പ്രസ്താവനയും സപ്പോർട്ടീവ് റഫറൻസായി ട്രെയിലറിലുണ്ട്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാനുള്ള സംഘ്പരിവാർ സ്പോണ്സേര്ഡ് സിനിമയാണിത്. അങ്ങിനെയെങ്കിൽ ഇത് ആവിഷ്കാര സ്വാതന്ത്ര്യമോ സിനിമയോ അല്ല. വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കുന്നതിന് സംവിധായകനെതിരെ കേസെടുക്കണം. പ്രദർശനത്തിന് യാതൊരു കാരണവശാലും അനുമതി നൽകാൻ പാടില്ല.