ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു. 86വയസായിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും കളിച്ച ബോബി ചാള്‍ട്ടനെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായിട്ടാണ് വിലയിരുത്തുന്നത്. 1966ല്‍ ലോകകപ്പ് ഫുട്ബോള്‍ കീരീടം നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. മധ്യനിരയില്‍ നിന്നുള്ള പാസുകളും ലോങ് റേഞ്ച് ഷോട്ടുകളുമായിരുന്നു ബോബിയുടെ പ്രത്യേകത. 106 മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിഞ്ഞ ബോബി ചാള്‍ട്ടന്‍ 49ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 606കളികളില്‍ നിന്ന് 199ഗോളുകളും നേടി.