kerala
തൃശൂരില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
തൃശൂര്‍: കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പട്ടാമ്പി റോഡില്‍ നിന്ന് ഭാവന തിയേറ്ററിലേക്ക് പോകുന്ന വഴിയിലെ ഇന്റീരിയര്‍ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കുന്നംകുളം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ എത്തിയാണ് തീ അണച്ചത്.ഇതിനിടെ ചെറിയ തോതില്‍ ഉണ്ടായിരുന്ന തീ പെട്ടന്ന് ആളിപടര്‍ന്നത് വീണ്ടും ആശങ്കയുണ്ടാക്കി. എന്നാല്‍ അഗ്നിരക്ഷാസേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ അണക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.