ഒരുലക്ഷം സംരംഭകവര്‍ഷം പഠിക്കാന്‍ വ്യവസായവകുപ്പ്. ‘ലക്ഷ'ണ'മൊത്ത കള്ള’ത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ഇതിനായി ഇന്‍ഡോര്‍ ഐഐഎമ്മിനെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.രാജീവ് പറഞ്ഞു. സാമൂഹിക, സാമ്പത്തിക മാറ്റങ്ങള്‍ പരിശോധിക്കും , തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് നാടിനെതിരായ വാര്‍ത്തയാണ്. നൂറ് നല്ലത് കൊടുത്തിട്ട് രണ്ടെണ്ണം മോശമുണ്ടെങ്കില്‍ നല്‍കാമായിരുന്നു. ലക്ഷണമൊത്ത കള്ളം എന്ന തലക്കെട്ടാണോ ഇതിന് നല്‍കേണ്ടിയിരുന്നത് എന്നും മന്ത്രിയുടെ ചോദ്യം. കുറവുകള്‍ മാത്രമാണുള്ളത് എന്നു പറയുന്നത് നാടിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.