Headlines
Loading...
മുഖ്യമന്ത്രിക്ക് കരിങ്കൊടി: കെഎസ്‌യു വനിതനേതാവിന് നേരെ പുരുഷ പൊലീസ് അതിക്രമം; പരിധി വിട്ടാൽ കൈ അവിടെ വേണ്ടെന്നു വയ്ക്കും പോലീസിന് മുന്നറിയിപ്പുമായി മുഹമ്മദ് ഷിയാസും

മുഖ്യമന്ത്രിക്ക് കരിങ്കൊടി: കെഎസ്‌യു വനിതനേതാവിന് നേരെ പുരുഷ പൊലീസ് അതിക്രമം; പരിധി വിട്ടാൽ കൈ അവിടെ വേണ്ടെന്നു വയ്ക്കും പോലീസിന് മുന്നറിയിപ്പുമായി മുഹമ്മദ് ഷിയാസും

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതനേതാവിന് നേരെ പുരുഷ പൊലീസിന്‍റെ അതിക്രമം. കെഎസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയാണ് അതിക്രമത്തിന് ഇരയായത്. കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്ഐ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപ്പെട്ടു. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്ക് കത്തയച്ചു. 

കൊച്ചിയില്‍ മുഖ്യമന്ത്രിക്കുനെരെ രണ്ടിടത്ത് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. അങ്കമാലിയില്‍ പ്രഫഷണല്‍ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞുമടങ്ങും വഴിയായിരുന്നു ആദ്യത്തെ പ്രതിഷേധം. വഴിയരികില്‍ കാത്തുനിന്ന പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ നീങ്ങി. ഉച്ചകഴിഞ്ഞ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ കളമശ്ശേരിയിലും പ്രതിഷേധമുണ്ടായി. മുദ്രാവാക്യവുമായി നിലയുറപ്പിച്ച പ്രതിഷേധക്കാരെ പൊലീസ്തടഞ്ഞു നിര്‍ത്തിയാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്. 

“ഒരു പരിധി വിട്ടാൽ ഈ കൈ അവിടെ വേണ്ട എന്ന് വയ്ക്കും. കളി കോൺഗ്രസിനോട് വേണ്ട” രൂക്ഷ നിലപാടുമായി എറണാകുളം ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.  അങ്കമാലിയിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ്- കെ എസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞിരുന്നു. ഇതിനിടെ, മിവ ജോളി എന്ന പ്രവർത്തകയെ പോലീസ് ഉദ്യോഗസ്ഥൻ കോളറിന് പിടിച്ച് നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പോലീസുകാരന് നേരെ ഭീഷണിയുയർത്തുന്ന പോസ്റ്റുമായി ഡി സി സി  പ്രസിഡൻ്റ് രംഗത്തെത്തിയത്.