kerala
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് പത്ത് വർഷം കഠിന തടവും പിഴയും
കൊച്ചി: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തടവും പിഴയും. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമനാണ് (59) കേസിലെ പ്രതി. പത്ത് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.ആലുവ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ തുകയായി പ്രതി നൽകേണ്ട അമ്പതിനായിരം രൂപ അഞ്ച് വയസുകാരിയുടെ കുടുംബത്തിന് നൽകാനാണ് കോടതിയുടെ ഉത്തരവ്. 2018 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സമാനമായ കേസിൽ ആലപ്പുഴ ഹരിപ്പാട്ടിൽ മറ്റൊരു പ്രതിയെ കോടതി ശിക്ഷിച്ചിരുന്നു. 15 വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി അതിക്രമിച്ച കേസിലായിരുന്നു 30 കാരന് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ കേസടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി 66 വര്‍ഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വള്ളികുന്നം അജ്മല്‍ ഹൗസില്‍ നിസാമുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്.