kerala
വെള്ളക്കരം വര്‍ധന; റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടിയും കാലി കുടവും
തിരുവല്ല: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവല്ല - മല്ലപ്പള്ളി റോഡില്‍ മടുക്കൂലി ജംഗ്ഷനിലാണ് ഇരുപതോളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് കരിങ്കൊടി കാണിച്ചും കാലി കുടം എറിഞ്ഞും പ്രതിഷേധിച്ചത്.പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം ജി കണ്ണന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. വെള്ളക്കരം കൂട്ടിയതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.