kerala
കൂട്ട അവധിയില്‍ പിടിവീഴും; മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍
സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധിനല്‍കുന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പാണ് ജീവനക്കാരില്‍ എത്രശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്താണ് റവന്യൂവകുപ്പിന്‍റെ കടുത്ത നീക്കത്തിന് പിന്നില്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോളും ഒരു ദിവസം എത്ര ജീവനക്കാര്‍ക്ക് അവധി നല്‍കാമെന്നതില്‍ പ്രത്യേക ചട്ടമില്ല. ജനങ്ങള്‍ നിരന്തരം കയറിയിറങ്ങുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഉല്ലാസയാത്രക്കും കല്യാണത്തിന് പോകുന്നതിന് കാരണവും ഒരു നിയന്ത്രണവുമില്ലാത്തതാണ്. ഇതിനാലാണ് ഒരു ഓഫീസിലുള്ള ജീവനക്കാരില്‍ എത്രപേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നത്. എല്ലാ ഓഫീസുകളിലും വിവിധ വിഭാഗങ്ങളുണ്ട്. ഓരോ വിഭാഗങ്ങളായി തിരിച്ച് മാര്‍ഗനിര്‍ദേശം കൊണ്ടുവരാനാണ് ആലോചന. കോന്നിയിലെ ജീവനക്കാരുടെ വീഴ്ചയില്‍ റിപ്പോര്‍ട്ട് കിട്ടയ ശേഷം ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുമായി ആലോചിച്ച റവന്യൂ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. മൂന്‍കൂട്ടി അവധിക്കപേക്ഷ നല്‍കാതെ ജോലിക്ക് വരാതിരിക്കുന്നതും നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫീസ് വിഭാഗങ്ങളില്‍ മാര്‍ഗരേഖ ബാധകമാക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി തലത്തിലും മുഖ്യമന്ത്രി തലത്തിലും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം റവന്യൂവകുപ്പ് നടത്തും വ്യാഴാഴ്ച ചേരുന്ന റവന്യൂ സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. റവന്യൂവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയാല്‍ ജനങ്ങളുമായി ബന്ധപ്പെടുന്ന മറ്റുവകുപ്പുകള്‍ അത് പിന്‍തുടരാണ് ആലോചിക്കുന്നത്.