kerala
കെ വി തോമസ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി;കാബിനറ്റ് പദവിയോടെ നിയമനം
തിരുവനന്തപുരം : ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെ നിയമിച്ചു. കാബിനറ്റ് പദവിയോടെയാണ് നിയമനം. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ഡല്‍ഹിയില്‍ കേരളത്തിന്റെ രണ്ടാമത്തെ പ്രതിനിധിയാണ് കെ വി തോമസ്. മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജമണിയും ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. മുന്‍ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് എ സമ്പത്തായിരുന്നു പ്രതിനിധി.
‘സംസ്ഥാന വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും’