Headlines
Loading...
കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കോടി രൂപയുടെ സ്വർണം പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കോടി രൂപയുടെ സ്വർണം പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. അഞ്ചര കിലോയിലധികം സ്വർണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി സൽമാനുൽ ഫാരിസ്, മലപ്പുറം വള്ളുവമ്പ്രം സ്വദേശി നൗഷാദ് , ആമയൂർ സ്വദേശി ജംഷീർമോൻ, പന്തല്ലൂർ സ്വദേശി അസ്ലം, കോഴിക്കോട് അത്തോളി സ്വദേശി ഷറഫുദീൻ എന്നിവരാണ് അറസ്റ്റിലായത്.പിടിയിലായവർ സ്വർണക്കടത്ത് സംഘത്തിന്റെ ക്യാരിയർമാരാണെന്ന് കസ്റ്റംസ് കണ്ടെത്തി. വിമാന ടിക്കറ്റിനും ഒരു ലക്ഷം രൂപ പ്രതിഫലത്തിനുമായാണ് ഇവർ സംഘത്തിന്റെ ക്യാരിയർമാരായി പ്രവർത്തിച്ചെതെന്നും കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായി. നാല് ക്യാപ്സ്യൂളുകൾ വീതം ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്താൻ പ്രതികൾ ശ്രമിച്ചത്.

അഞ്ച് യാത്രക്കാരും കൊണ്ട് വന്ന സ്വർണത്തിന്റെ തൂക്കത്തിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും സമാന രീതിയിലാണ് ഇവർ അഞ്ചുപേരും സ്വർണം കടത്തിയത്. ജിദ്ദയിൽ നിന്നും ദുബായിൽ നിന്നുമുള്ള യാത്രക്കാരെ ഉപയോഗിച്ച് സ്വർണ കടത്തിന് ശ്രമിച്ചത് ഒരേ സംഘമാണോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. വിശ​ദമായ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.