Headlines
Loading...
സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; വിദ്യാര്‍ഥികളും അധ്യാപികയും ചികിത്സയിൽ

സ്കൂളില്‍ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; വിദ്യാര്‍ഥികളും അധ്യാപികയും ചികിത്സയിൽ

പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയ്‌ല്‍ സ്കൂളില്‍ ഭക്ഷ്യവിഷബാധ. 13 വിദ്യാര്‍ഥികളും മൂന്ന് അധ്യാപികരും ചികില്‍സ തേടി. ചിക്കന്‍ ബിരിയാണി  കഴിച്ചവര്‍ക്കാണ്  ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി നല്‍കിയത്. ഭക്ഷണം വിതരണംചെയ്ത ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഉച്ചയ്ക്കും വൈകിട്ടും ബിരിയാണി ആവശ്യപ്പെട്ടിരുന്നു. ചന്ദനപ്പള്ളിയിലെ കരാമല്‍ സ്റ്റോറീസ് എന്ന ഹോട്ടലാണ് ഭക്ഷണം എത്തിച്ചത്. സ്കൂളില്‍ നിന്ന് ഭക്ഷണം വീട്ടിലെത്തിച്ച് പങ്കിട്ട് കഴിച്ച കുടുംബാംഗങ്ങള്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. 16 പേര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി