Headlines
Loading...
ഹെല്‍മറ്റ് വയ്ക്കാന്‍ നിര്‍ദേശിച്ചു; എസ്.ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്

ഹെല്‍മറ്റ് വയ്ക്കാന്‍ നിര്‍ദേശിച്ചു; എസ്.ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന്  നിര്‍ദേശിച്ചതിന് എസ്ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം. ചേരാവള്ളി എല്‍സി അംഗം അഷ്കര്‍ നമ്പലശേരിയാണ് കായംകുളം എസ്.ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. മന്ത്രി വി.ശിവന്‍കുട്ടിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അഷ്കറിനെ എസ്ഐ തടഞ്ഞത്. ഭീഷണിക്കുപിന്നാലെ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ എസ്ഐ ശ്രമിച്ചുവെന്ന് ആരോപിച്ച് അഷ്കര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുമിട്ടു.