Headlines
Loading...
തൃശൂരില്‍ കടന്നല്‍ ആക്രമണം; 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

തൃശൂരില്‍ കടന്നല്‍ ആക്രമണം; 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു

തൃശൂര്‍: പാവറട്ടിയില്‍ 50ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. പാവറട്ടി സികെസി ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ വിട്ട സമയത്തായിരുന്നു കടന്നലുകളുടെ ആക്രമണം.
സ്‌കൂള്‍ വിട്ട സമയത്ത് കൂട്ടത്തോടെ ഉരച്ചെത്തിയ കടന്നലുകളാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ പാവറട്ടി സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല. സംഭവത്തെതുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അധികൃതര്‍ സ്‌കൂളിന് അവധി നല്‍കി.
വിവരം അറിഞ്ഞ് ജനപ്രതിനിധികള്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, പാവറട്ടി പോലീസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. അതേസമയം കടന്നലുകളുടെ കൂട് അനേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശക്തമായ കാറ്റില്‍ കൂട് ഇളകി വന്നതാകാനാണ് സാധ്യതയെന്നാണ് സ്‌കൂള്‍ അധികൃതര്‍ നിഗമനം.