kerala
സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച കേസ്: 5 സിഐടിയു തൊഴിലാളികള്‍ അറസ്റ്റില്‍
കൊല്ലം നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ മര്‍ദിച്ച കേസില്‍ സിഐടിയു തൊഴിലാളികള്‍ അറസ്റ്റില്‍. പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനന്‍പിള്ള എന്നിവരാണ് പിടിയിലായത്. അതിക്രമിച്ചു കടന്നു മര്‍ദിക്കല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് ക്രൂരമർദനം ഏറ്റത്. എന്നാല്‍ കഴിഞ്ഞദിവസം സ്ഥാപന ഉടമ ചുമട്ടുതൊഴിലാളിയെ മർദിച്ചെന്നാണ് സിഐടിയു ജില്ലാ നേതൃത്വത്തിന്റ വിശദീകരണം. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പത്തിലധികം സിഐടിയു തൊഴിലാളികൾ സ്ഥാപനത്തിലെത്തി ഷാനെ സംഘടിതമായി മർദിച്ചത്. വലിച്ചിഴച്ച് തറയിലിട്ട് മർദിക്കുന്നത്
സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. സ്ത്രീകൾ ഉൾപ്പെടെ കടയില്‍ നിൽക്കുമ്പോഴായിരുന്നു ആക്രമണം. നേരത്തെ ഒരു തൊഴിലാളിയുമായുണ്ടായ തർക്കമാണ്സം ഘടിത ആക്രമണത്തിന് കാരണമെന്ന് ഷാൻ പറയുന്നു. മർദനം അന്വേഷിക്കുമെന്നും സ്ഥാപന ഉടമയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു. തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.