Headlines
Loading...
ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവല്ല: പുഷ്പഗിരി മെഡിസിറ്റിയിൽ ഫാർമസി വിദ്യാർഥിനി ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചു. ബി.ഫാം രണ്ടാം വർഷ വിദ്യാർഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ മുറിക്കുള്ളിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കാണപ്പെട്ട കുട്ടിയെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.