
gulf update
അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി ക്ക് പുതിയ നേതൃത്വം
അബൂദാബി: യു.എ.ഇ കെ.എം.സി.സി മെംബർഷിപ്പ് ക്യാമ്പയിൻ പൂർത്തികരിച്ച് അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സിക്ക് മദീനത്ത് സായിദ് സ്മോക്കി കഫേയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ പ്രസിണ്ടന്റായി ആബിദ് നാലാംവാതുൽക്കലും ജനറൽ സെക്രട്ടറിയായി റഊഫ് ഉദുമയും ട്രഷററായി സാദാത്ത് മുക്കുന്നോത്തിനേയു തിരഞ്ഞെടുത്ത് കൊണ്ട് പുതിയ കമ്മിറ്റി നിലവിൽ വന്നു.
യോഗം ആബിദ് നാലാം വാതുൽക്കലിന്റെ അധ്യക്ഷതയിൽ ജില്ലാ കെ.എം.സി.സി പ്രസിണ്ടന്റ് അബ്ദുൾ റഹ്മാൻ പൊവ്വൽ ഉൽഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർ മൂല,ജില്ലാ വൈസ് പ്രസിണ്ടന്റ് അസീസ് പെർമുദെ,ഉദുമ മണ്ഡലം പ്രസിണ്ടൻറ് ഹനീഫ മാങ്ങാട്,മണ്ഡലം ജനറൽസെക്രട്ടറിയും പഞ്ചായത്ത് നിരീക്ഷകനുമായ ഷമീം ബേക്കൽ,അബ്ബാസ് കാപ്പിൽ,ഷാഫി തിരുവക്കോളി,നൗഷാദ് മിഹ്റാജ്,ഷാഫി ആലൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.റിട്ടേണിംങ്ങ് ഓഫീസർ കെ.എച്ച്.അലി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.റഊഫ് ഉദുമ സ്വാഗതവും അബ്ദുൾ റഹ്മാൻ കോട്ടിക്കുളം നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ:
പ്രസിണ്ടന്റ്:ആബിദ് നാലാംവാതുക്കൽ
ജനറൽ സെക്രട്ടറി: റഊഫ് ഉദുമ
ട്രഷറർ: സാദാത്ത് മുക്കുന്നോത്ത്
ഓർഗനൈസിംങ്ങ് സെക്രട്ടറി: അബ്ദുൾ റഹ്മാൻ(അന്ത്രു)കോട്ടിക്കുളം
സീനിയർ വൈസ് പ്രസിണ്ടന്റ്: അബ്ദുല്ല പാക്യാര