Headlines
Loading...
ബച്ചനെ പോലിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെയായി’: മന്ത്രിയുടെ പരാമര്‍ശം നീക്കി

ബച്ചനെ പോലിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെയായി’: മന്ത്രിയുടെ പരാമര്‍ശം നീക്കി

മന്ത്രി വി.എന്‍ വാസവന്‍ അമിതാബ് ബച്ചനെയും ഇന്ദ്രന്‍സിനെയും ഉപമിച്ചുനടത്തിയ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കി. അമിതാഭ് ബച്ചനെപോലെ ഇരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു പരാമർശം. വിമർശനം ഉയർന്നതോടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെട്ടു. പരാമർശം സഭാരേഖകളിൽനിന്ന് നീക്കി. മന്ത്രി നടത്തിയത് ബോഡിഷെയ്മിങ്ങെന്ന് പ്രതിപക്ഷ നേതാവ്  വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

‘‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’’– ഇതായിരുന്നു മന്ത്രി വാസവന്റെ വാക്കുകൾ.