kerala
കൈക്കൂലി; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍
കോട്ടയത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ ഓഫീസര്‍ എഎം ഹാരിസാണ് പിടിയിലായത്. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.ഇയാളില്‍ നിന്നും 25000 രൂപയും പിടിച്ചെടുത്തു.പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് നടപടി. റബര്‍ ട്രേഡിങ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
2016 മുതല്‍ ആവശ്യമുന്നയിച്ച് ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു പരാതിക്കാരന്‍ പറയുന്നു. ലൈസന്‍സ് പുതുക്കി നല്‍കാന്‍ 25000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സില്‍ വിവരമറിയിക്കുകയായിരുന്നു.
പണം നല്‍കിയതോടെ ഓഫീസില്‍വിവിധ വേഷങ്ങളില്‍ ഉണ്ടായിരുന്ന വിജിലന്‍സ് ഓഫീസര്‍മാര്‍ ഉദ്യോഗസ്ഥനെ പിടികൂടി. ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ച കോട്ടയത്തെ മുന്‍ ഉദ്യോഗസ്ഥന്‍ ജോസ്‌മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും ആവശ്യം നടത്തിക്കൊടുക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.