
kerala
വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സൂചന; പൊലീസ് എടുത്തത് നിയമാനുസൃത നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സൂചന. സമരം നടന്നത് ഹൈക്കോടതി വിധി ലംഘിച്ചാണെന്നും പൊലീസ് എടുത്തത് നിയമാനുസൃത നടപടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനൂപ് ജേക്കബിന്റെ ചോദ്യത്തിനുള്ള മറുപടിയായി അറിയിച്ചു.വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടക്കം അടിച്ചു തകര്‍ത്ത സംഭവങ്ങളിലാണ് ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന കുറ്റമാണ് ബിഷപ്പിനെതിരായ കേസ്. വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തിരുന്നു