Headlines
Loading...
ചരിത്ര നീക്കവുമായി എയർ ഇന്ത്യ; 500 ജെറ്റ്‌ലൈനറുകൾ വാങ്ങും

ചരിത്ര നീക്കവുമായി എയർ ഇന്ത്യ; 500 ജെറ്റ്‌ലൈനറുകൾ വാങ്ങും

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ ചരിത്ര നീക്കവുമായി എയർഇന്ത്യ. 500 ജെറ്റ്‌ലൈനറുകൾ വാങ്ങും. എയർബസിൽ നിന്നും ബോയിംഗിൽ നിന്നും ജെറ്റ്‌ലൈനറുകൾ വാങ്ങാനാണ് തീരുമാനമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

400 നാരോ ബോഡി ജെറ്റുകളും നൂറോ അതിലധികമോ വൈഡ് ബോഡി ജെറ്റുകളും എയർബസ് എ 350, ബോയിംഗ് 787, 777 എന്നിവയുൾപ്പെടെ വാങ്ങാനാണ് തീരുമാനം. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.  

അതേസമയം, എയർബസും ബോയിംഗും വാർത്തകളോട് പ്രതികരിക്കാൻ വിസമ്മതിച്ചു. ടാറ്റ ഗ്രൂപ്പ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.