
kerala
"ഇനി പലരും ഓഫീസിൽ എത്തും": സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2023 ജനുവരി ഒന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. 2023 ജനുവരി ഒന്നു മുതല്‍ സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്പാര്‍ക്കുമായി ബന്ധിപ്പിച്ച ബയോമെട്രിക് പഞ്ചിങ് സംവിധാനമാണ് നിര്‍ബന്ധമാക്കുന്നത്.
ജില്ലാ ഓഫീസുകളിലും ഡയറക്ടറേറ്റുകളിലുമാണ് ആദ്യം ബയോമെട്രിക് പഞ്ചിങ് നടപ്പിലാക്കുന്നത്. മറ്റെല്ലാ ഓഫീസുകളിലും 2023 മാര്‍ച്ചിനകം പഞ്ചിങ് നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കി.