kerala
എറണാകുളം ലോ കോളേജ് പിടിച്ചെടുത്ത് കെഎസ്‌യു; സേക്രഡ് ഹാര്‍ട്ടിലും യുസിയിലും ശങ്കര കോളേജിലും പൂര്‍ണ്ണ വിജയം
കൊച്ചി: എംജി സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എറണാകുളം ലോ കോളേജില്‍ കെഎസ്‌യുവിന് വിജയം. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സീറ്റുകളിലാണ് കെഎസ്‌യു വിജയിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കെഎസ്‌യു ലോ കോളേജില്‍ വിജയിക്കുന്നത്.തേവര സേക്രഡ് ഹാര്‍ട്ട്, ആലുവ യുസി, കാലടി ശങ്കര കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും കെഎസ്‌യുവാണ് വിജയിച്ചത്. ഇടുക്കി കട്ടപ്പന ഗവണ്‍മെന്റ് കോളേജിലും മുരിക്കാശേരി പാവനാത്മ കോളേജിലും കെഎസ്‌യുവിനാണ് വിജയം.
പത്തനംതിട്ട ഇലന്തൂര്‍ ഗവണ്‍മെന്റ് കോളേജിലും കെഎസ്‌യുവിനാണ് വിജയം. കോട്ടയം ചങ്ങനാശേരി എസ്ബി കോളേജിലും പാമ്പാടി കെജി കോളേജിലും കെഎസ്‌യു വിജയിച്ചു.
കെഎസ്‌യു വിജയത്തെ അഭിനന്ദിച്ചുകൊണ്ട് റോജി എം ജോണ്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം
'എറണാകുളം ജില്ലയില്‍ കെഎസ്‌യു എറണാകുളം ലോ കോളേജ് പിടിച്ചെടുത്ത് കെഎസ്‌യു; സേക്രഡ് ഹാര്‍ട്ടിലും യുസിയിലും ശങ്കര കോളേജിലും പൂര്‍ണ്ണ
വിജയംതേരോട്ടം ..
എറണാകുളം ലോ കോളേജ്, ആലുവ യു സി കോളേജ്, ഞാന്‍ നേരെത്തെ യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്ന തേവര എസ് എച്ച് കോളേജ്, ഭാരത് മാതാ കോളേജ് ഉള്‍പ്പെടെ നിരവധി കലാലയങ്ങളില്‍ വിജയിക്കാന്‍ സാധിച്ചു.
Also Read -
ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യൂത്ത് ലീഗ് സുപ്രീംകോടതിയെ സമീപിക്കും
ഏറെ സന്തോഷവും അഭിമാനവുമാണ് എന്റെ മണ്ഡലത്തിലെ കാലടി ശ്രീ ശങ്കര കോളേജിലെ തകര്‍പ്പന്‍ വിജയം. ആകെ ഉള്ള 14 ല്‍ 13 സീറ്റും നേടി മിന്നുന്ന വിജയമാണ് ശങ്കരയിലെ KSU ന്റെ ചുണക്കുട്ടികള്‍ നേടിയത്. നീണ്ട 18 വര്‍ഷങ്ങള്‍ SFI വിജയിച്ചിരുന്ന കോളേജില്‍ കഴിഞ്ഞ തവണ KSU ചരിത്ര വിജയം നേടി. ഇത്തവണ 14 ല്‍ 13 സീറ്റും നേടി വിജയത്തിന്റെ മാറ്റ് കൂട്ടിയ എന്റെ ഏറ്റവും പ്രിയപ്പെട്ട ശങ്കരയിലെ ചെയര്‍മാന്‍ അനിസണ്‍ ജോയ് ടെ നേതൃത്വത്തിലുളള KSU പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍. ഒപ്പം അങ്കമാലി മണ്ഡലത്തിലെ സെന്റ് ആന്‍സ് കോളേജിലെ KSU വിജയവും ഏറെ സന്തോഷം നല്‍കുന്നു.ജില്ലയിലെ KSU വിജയത്തിന്റ പിന്നില്‍ പ്രവര്‍ത്തിച്ച KSU ജില്ലാ കമ്മിറ്റിക്കും പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്ക നുറു നീലിമ അഭിവാദ്യങ്ങള്‍...'