കോഴിക്കോട്: താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെയായി അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതാരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തി പോലീസിന് വിവരം നൽകിയത്. സംഭവ സ്ഥലത്ത് പൊലിസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.താമരശ്ശേരി ചുരത്തിൽ മുപ്പതടിയോളം താഴ്ചയിൽ വനപ്രദേശത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. മൃതദേഹത്തിന് കുറച്ച് അകലെ നിന്ന് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
അമ്മായിയമ്മ കുഞ്ഞുമായി ഹോട്ടലുകളില്‍ പോയിരുന്നു; ഭര്‍ത്താവ് മക്കളെ നോക്കിയിരുന്നില്ലെന്നും അമ്മ ഡിക്സികൊച്ചി: പള്ളുരുത്തിയിൽ ഒന്നരവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി കുഞ്ഞിന്റെ അമ്മ ഡിക്സി. അമ്മായിയമ്മ കുഞ്ഞിനെയും കൊണ്ട് ഹോട്ടലുകളില്‍ പോയിരുന്നതായി ഡിക്സി ആരോപിച്ചു. മക്കളെ ഭർത്താവ് നോക്കാറില്ല. അതിനാൽ പണം അയച്ചു കൊടുക്കുന്നത് നിർത്തിയിരുന്നു. ഇതിന്റെ പേരിൽ അമ്മായിയമ്മയ്ക്കും ഭർത്താവിനും ദേഷ്യമുണ്ടായിരുന്നതായും ഡിക്സി പറഞ്ഞു.
ഇരുവരും കുട്ടികളെ പീഡിപ്പിച്ചിരുന്നതായും ഇത് സംബന്ധിച്ച് ശിശുക്ഷേമ സമിതിയിൽ പരാതിപ്പെട്ടിരുന്നുവെന്നും ഡിക്സി പറയുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗൾഫിൽ നിന്ന് വന്നതിന് ശേഷം നോക്കാമെന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചതെന്നും ഡിക്സി പറഞ്ഞു.
ഇന്നലെയാണ് കൊച്ചി കലൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് നോറയെ അമ്മൂമ്മയുടെ കാമുകനായ ജോണ്‍ ബിനോയ് ഡിക്രൂസ് കൊലപ്പെടുത്തിയത്. മുറിയില്‍ വച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. ശ്വാസകോശത്തില്‍ വെള്ളം കയറിതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചര്‍ദിച്ച് അവശനിലയിലായെന്ന് പറഞ്ഞാണ് കുഞ്ഞിനെ അമ്മൂമ്മ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതാണെന്ന് വ്യക്തമായത്. അതേസമയം കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ല. ഹോട്ടല്‍ മുറിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലാനുണ്ടായ സാഹചര്യം എന്നാണ് നിഗമനം. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ അമ്മ ഡിക്സി വിദേശത്ത് നിന്നെത്തി. മൂത്ത കുഞ്ഞിനെ ഡിക്സിക്കൊപ്പം വിട്ടയച്ചു.