Headlines
Loading...
റഷ്യയിൽ സംപ്രേഷണം നിർത്തി വാർത്താ ചാനലുകൾ

റഷ്യയിൽ സംപ്രേഷണം നിർത്തി വാർത്താ ചാനലുകൾ

യുദ്ധവാർത്തകൾക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റഷ്യയിൽ പ്രവർത്തനം നിർത്തി വാർത്താ ചാനലുകൾ. ബിബിസിയും സിഎൻഎന്നും റഷ്യയിൽ പ്രവർത്തനം നിർത്തിയതായാണ് റിപ്പോർട്ടുകൾ. ബ്ലൂംബെർ​ഗ് ന്യൂസും പ്രവർത്തനം നിർത്തിയിട്ടുണ്ട്.
സെെനിക നടപടിയെ കുറിച്ച് വ്യാജ വാർത്തകൾ നൽകുന്നവർക്ക് കഠിനമായ ജയിൽ ശിക്ഷ നടപ്പാക്കുന്ന നിയമത്തിൽ പുടിൻ ഒപ്പ് വെച്ചതോടെയാണ് വാർത്താ ചാനലുകളുടെ നടപടി.സെെന്യത്തെ കുറിച്ച് നൽകുന്ന വ്യാജ വാർത്തകളുടെ രീതിയനുസരിച്ച് ജയിൽ ശിക്ഷയിലും പിഴ തുകയിലും വ്യത്യാസമുണ്ടാവുമെന്നും നിയമം പറയുന്നു. യുക്രെെനിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ ശബ്ദിക്കാതിരിക്കാനാണ് ഇത്തരം നടപടികൾ എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
 
സെെന്യത്തെക്കുറിച്ച് വ്യാജവാർത്ത നൽകിയാൽ ജയിൽ ശിക്ഷ; നിയമത്തിൽ ഒപ്പ് വച്ച് പുടിൻറഷ്യൻ സെെനികർക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് കഠിനമായ ജയിൽ ശിക്ഷ നടപ്പാക്കുന്ന നിയമത്തിൽ ഒപ്പ് വച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. യുക്രെെനിൽ റഷ്യൻ സെെനികർ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സെെന്യത്തെ കുറിച്ച് പല രീതികളിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ സന്ദർഭത്തിലാണ് നടപടി. ഇത് വിദേശികൾക്കും ബാധകമാകുമെന്നാണ് റിപ്പോർട്ട്.

സെെന്യത്തെ കുറിച്ചുള്ളത് തെറ്റായ വാർത്തകളാണെന്ന് അറിഞ്ഞിട്ടും അത് പ്രചരിപ്പിക്കുന്നവർക്ക് പുതിയ നിയമ നിർമാണത്തിലൂടെ വ്യാജവാർത്തകളുടെ വ്യാപ്തിയും കണ്ടന്റുകളിലെ സ്വഭാവവുമനുസരിച്ച് ജയിൽ ശിക്ഷയുടെ കാലാവധിയും പിഴത്തുകയുടെ വലിപ്പവും മാറിവരുമെന്നാണ് റിപ്പോർട്ടുകൾ.
പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ ​ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെങ്കിൽ പ്രതിക്ക് 15 വർഷം വരെ ജയിൽശിക്ഷയും ലഭിക്കാം.