Headlines
Loading...
ഏഴ് കിലോ ഉണക്ക കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ഏഴ് കിലോ ഉണക്ക കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ഇടുക്കിയില്‍ വന്‍ കഞ്ചാവ് വേട്ട. അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ പട്രോളിംഗിനിടയില്‍ ഇരുമ്പുപാലം മെഴുകുംചാല്‍ അമ്മാവന്‍കുത്ത് ഭാഗത്തു നിന്നും ഉണക്ക കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായത്. ആലപ്പുഴ സ്വദേശികളായ ഇവരുടെ പക്കല്‍ നിന്നും ഏഴ് കിലോ ഉണക്ക കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച ഇരുചക്രവാഹനം ഉള്‍പ്പെടെ എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇവരുടെ മൊബൈല്‍ഫോണുകളും എക്സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അടിമാലി എക്സൈസ് റേഞ്ച് സംഘം നടത്തിയ പട്രോളിംഗിനിടയിലാണ് ഇരുമ്പുപാലം മെഴുകുംചാല്‍ അമ്മാവന്‍കുത്ത് ഭാഗത്തു നിന്നും ആലപ്പുഴ സ്വദേശികളായ കിരണ്‍ കിഷോര്‍, ശ്യാംലാല്‍ എന്നിവര്‍ പിടിയിലായത്. കഞ്ചാവ് ആലപ്പുഴയിലെത്തിച്ച് വില്‍പ്പന നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം.

പിടിയിലായ കിരണ്‍ കിഷോര്‍ മുമ്പും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ രഘു, പ്രിവന്റീവ് ഓഫീസര്‍മാരായ പി എച്ച് ഉമ്മര്‍, കെ പി ബിനു മോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ പി റോയിച്ചന്‍, മീരാന്‍ കെ എസ്, ശ്രീജിത്ത് എം എസ്, രാഹുല്‍ കെ രാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.