national
മാർച്ച് 10 - മുസ്ലിം ലീഗ് സ്ഥാപകദിനം; ന്യൂനപക്ഷങ്ങളുടെ കാവൽ രാഷ്ട്രീയത്തിന് 74 ആണ്ടുകൾ
രാജ്യം ബ്രിട്ടീഷുകാരന്റെ പാരതന്ത്ര്യത്തിൽ
നിന്നും സ്വാതന്ത്ര്യത്തിന്റെ അതിരില്ലാ ആകാശത്തേക്ക് മുഷ്ടിചുരുട്ടി 'ജയ് ഹിന്ദ്'
എന്നുറക്കെ വിളിച്ച നാൾ മുതല് പച്ച
പതാക ഭാരത രാഷ്ട്രീയ ഭൂപടത്തിൽ തല ഉയർത്തി നിലനിൽക്കുന്നു.
മുസ്ലിം നേതാക്കളിൽ ബഹു
ഭൂരിപക്ഷവും പാകിസ്ഥാനിലേക്ക് വണ്ടി കയറിയപ്പോൾ കൂടെ കൊണ്ടുപോയ പച്ച പതാക 'അവർക്ക് മാത്രം' അവകാശപ്പെട്ടതായി ഓരിയിട്ടപ്പോൾ 'നിങ്ങളുടെതായി ഒന്നും ഇവിടെ വേണ്ട,
എല്ലാം കൊണ്ട് പോവുക, ഇത് ഇന്ത്യന്
യൂണിയൻ മുസ്ലിം ലീഗ് ആണെന്ന്'
പാകിസ്ഥാനികളുടെ മുഖത്ത്
നോക്കി പറഞ്ഞു അർദ്ധ ചന്ദ്ര
താരങ്കിത ഹരിത പതാക പിറന്ന മണ്ണിൽ
പിടിച്ചു കെട്ടി വാനിൽ പറത്തിയ നാളിൾ
രണ്ടു വാശിയായിരുന്നു
മുസ്ലിം ലീഗിനും അതിന്റെ കർമ്മോത്സുകരാ
യ നേതാക്കൾക്കും.
1) മനുഷ്യരെങ്കിലും മൃഗ തുല്യമായ
ജീവിതം നയിച്ചിരുന്ന
മുസ്ലിം പിന്നോക്ക-ന്യൂനപക്ഷ
വിഭാഗങ്ങള്ക്ക് കാവലാവുക.
2) അവിഭക്ത ഇന്ത്യയില് പിറന്നു വീണ,
'മുസ്ലിം ലീഗിന്റെ' പേരുച്ചരിക്കാൻ
പോലും അർഹതയില്ലാത്ത പാകിസ്ഥാന്
വാദമുന്നയിച്ചവര്ക്ക് മുമ്പില്
'മുസ്ലിം ലീഗ്' എന്ന പേരില്
തന്നെ ഇന്ത്യയില് രാഷ്ട്രീയ
പ്രവർത്തനം നടത്താന് അധികാരവും,
അവകാശവും മുസ്ലിംകൾക്കുണ്ടെന്ന
ശക്തമായ സന്ദേശം തെറ്റിദ്ധരിച്ചവ
രെ അറിയിക്കുക.
മുസ്ലിം ലീഗ് എന്ന് കേൾക്കുമ്പോൾ
കലി തുള്ളിയിരുന്ന സവർണ്ണ
ഫാസിസത്തിനെ വക വെക്കാതെ, ലീഗ്
ശത്രുക്കളില് നിന്ന്
അച്ചാരം വാങ്ങി ലീഗ് പിരിച്ചു
വിടാനും ഹരിത പതാക പിച്ചിചീന്താനും
നടന്നിരുന്ന മൌലാന വേഷം കെട്ടിയ
മുസ്ലിം നേതാക്കളുടെ താൽപര്യങ്ങൾക്ക്
പുല്ലു വില കൽപിച്ച്, ചത്ത
കുതിരയെന്ന് പരിഹസിച്ച സ്വന്തന്ത്ര
ഇന്ത്യയുടെ ഒന്നാം പ്രധാനമന്ത്രി ബഹു:
നെഹുറുവിനു പോലും തളച്ചു കെട്ടാന്
കഴിയാതെ ഈ സാര്ത്ഥ വാഹക
സംഘം എഴുപത്തി ഒന്ന് ചുറു ചുറുക്കോടെ നില നില്ക്കുന്നത് മതേതര ഇന്ത്യയുടെ ശ്രീ കോവിലിൽ തിലക കുറി ചാർത്തിയ രാഷ്ട്രീയ പ്രസ്ഥാനമായത് കൊണ്ട് തന്നെയാണ്.
കാലം കഴിഞ്ഞപ്പോൾ മുസ്ലിംകൾക്ക്
വേണ്ടി ലോക്സഭയില് മുസ്ലിം പണ്ഡിതന്
മൌലാന ആസാദിന് പറയാന് കഴിയാത്തത് ഇന്ത്യന് യൂണിയന്
മുസ്ലിം ലീഗിന്റെ എംപി, സാധാരണക്കാരനായ പോക്കർ
സാഹിബിന് നെഹ്രുവിന്റെ മുഖത്ത്
നോക്കി പറയാനും, മുസ്ലിംകള്ക്ക
െതിരെയുള്ള ബില് പാസാക്കുന്നത്
നിർത്തി വെക്കാനും കഴിഞ്ഞെങ്കിൽ
ഇന്ത്യന് പൊളിറ്റിക്സ് പഠിക്കുന്ന
ചരിത്ര വിദ്യാർത്ഥിക്ക്
മനസ്സിലാവും എന്തിനാണ് ഈ
പ്രസ്ഥാനം ജന്മം കൊണ്ടതെന്ന്.
മുസ്ലിം ലീഗിന്റെ മയ്യിത്തിൽ ഒരു
പിടി മണ്ണ് വാരിയിട്ട് ആനന്ദ
തുന്ദിലരാവാന് വല്ലാത്ത
പൂതിയുമായി നടക്കുന്ന തീവ്ര ലീഗ്
വിരോധികള് ഇന്നും നില
കൊള്ളുന്നുവന്നത്പാർട്ടിയെ പ്രസരിപ്പോടെ നിലനിർത്തുന്നു. സവർണ്ണ ഫാസിസ്റ്റ് ശക്തികള് മുതൽ സമുദായത്തിനകത്ത് വിള്ളലുണ്ടാക്കാന് ശ്രമിക്കുന്ന മുസ്ലിം വര്ഗ്ഗീയവാദികൾ വരെ ഈ ഇത്തിള്കണ്ണികളിൽ അള്ളിപ്പിടിച്ചിരിക്കുന്നു.
ഒന്നേ ലീഗിന് പറയാനുള്ളൂ. മുമ്പേ, ഒറ്റയാന്മാര് ഇറങ്ങി മെതിച്ച കാട്ടിൽ സിംഹ രാജന് ഒരിക്കലും എലിക്കുഞ്ഞുങ്ങളുടെ സാഹസങ്ങൾക്ക് കാതു കൊടുക്കാറില്ല.
ലീഗിനെ തകർക്കാൻ ഇനിയും ആവനാഴിയില് അവശേഷിക്കുന്ന
അസ്ത്രങ്ങളുമായി വില്ല് കുലക്കാന്കാത്തു
നില്ക്കുന്ന മറ്റു പലരുടെയും പൃഷ്ടം താങ്ങികൾ ആയിരം ജന്മമെടുത്താലും,
മുപ്പത്തി മുക്കോടി ദൈവങ്ങളെ വിളിച്ചാലും,
ഒരായുസ്സ് മുഴുവന് നൊയമ്പെടുത്താലും കഴിയില്ല പാഴ് ജന്മങ്ങളെ, ഈ തീയിൽ
മുളച്ച പ്രസ്ഥാനം നിങ്ങൾക്ക് വെയിലിൽ
കരിച്ചു കളയാന്. ഭാരതത്തിന്റെ അഖണ്ഡതയും, സാർവ്വത്രികമായ സാഹോദര്യവും, സമാധാനപരമായ സഹവർത്തിത്വവും, സഹിഷ്ണുതയും, ഐക്യത്തോടുകൂടിയുള്ള സാമൂഹിക ജീവിതവും, ന്യൂനപക്ഷ അവകാശ
സംരക്ഷണവും, ഇന്ത്യനെന്ന പൌര
ബോധം തലമുറക്ക്
കൈമാറി അഭിമാനകരമായ
അസ്ഥിത്വം നിലനിര്ത്തുകയെന്നതാണ്
മുസ്ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യം.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പാവങ്ങളുടെ കണ്ണീരെപ്പുകയാണ്. വീട് ഇല്ലാത്തവർക്ക് വീടും, വിദ്യാഭ്യാസ സ്കോളർഷിപ്പ്, രോഗം കൊണ്ട് വിശമിക്കുന്നവർക്ക് മരുന്നുകൾ എന്നിവ നൽകി വരുന്നു.
ജയ് ഹിന്ദ്,
-ജൗഹർ അസ്നവി ഉദുമ